പി. കൃഷ്ണപ്പിള്ള: കേരള നിർമ്മിതിയെ നിര്‍ണ്ണയിച്ച പ്രക്ഷോഭകാരി - കെ ടി കുഞ്ഞിക്കണ്ണൻ

"വാഴ്ക, വാഴ്ക ഭാരത സമുദായം വാഴ്കവെ,

മനിതർ, ഉന്നവൈമനിതർ, പറിക്കും വഴക്കമിനിയുണ്ടോ

വാഴ്ക വാഴ്ക, ഭാരത സമുദായം വാഴ്കവെ

വീഴ്ക വീഴ്ക ബ്രിട്ടീഷ് ഭരണം "

1930 ഏപ്രിൽ 13 ന് ചാലപ്പുറത്തെ കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ പടിഞ്ഞാറെ റോഡിലൂടെ സർവ്വജനങ്ങളുടെയും അഭിവാദനമേറ്റുവാങ്ങി നീങ്ങുന്ന ജാഥയുടെ മുൻനിരയിൻ പുതിയൊരു ദേശീയപതാകയും ഉയർത്തിപ്പിടിച്ച് നഗരമാകെ മാറ്റൊലികൊള്ളുമാറുച്ചത്തിൽ ദേശീയ സ്വാതന്ത്ര്യഗാനം ആലപിച്ച് നീങ്ങുന്ന പി കൃഷ്ണപിള്ളയുടെ ചിത്രം മൊയാരത്ത് ശങ്കരൻ തൻ്റെ ആത്മകഥയിൽ വരച്ചിട്ടിട്ടുണ്ട്.

പി കൃഷ്ണപിള്ളയെന്ന രാഷ്ട്രീയ പ്രവർത്തകൻ്റെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കുള്ള ആവേശോജ്ജ്വലമായ കടന്നു വരവായിരുന്നു ഉപ്പ് സത്യാഗ്രഹ സമരം. കേളപ്പജിയുടെ അഭ്യർത്ഥന കേട്ടാണ് സത്യാഗ്രഹ വളണ്ടിയറായി ഹിന്ദി പ്രചാരകനായ കൃഷ്ണപ്പിള്ള തൃപ്പൂണിത്തുറയിൽ നിന്ന് കോഴിക്കോട്ടെത്തുന്നത്. തളിക്ഷേത്രത്തിനടുത്തുള്ള വേർകോട്ട് ഹൗസിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് ഓഫീസിലെത്തി പേര് രജിസ്റ്റർ ചെയ്തു. കേളപ്പജി ലീഡറായ പയ്യന്നൂരിലേക്കുള്ള 

ഉപ്പ് സത്യാഗ്രഹ ജാഥയിൽ കൃഷ്ണപ്പിള്ള ഉൾപ്പെടെ 30 വളണ്ടിയർമാരാണുണ്ടായിരുന്നത്. "കേരളത്തിലെ സത്യാഗ്രഹ സമരം - ഒന്നാമത്തെ വളണ്ടിയർ സംഘത്തിൻ്റെ പ്രയാണം - വളണ്ടിയർ ക്യാമ്പിലെ ഹൃദയംഗമമായ കാഴ്ചകൾ "എന്ന ശീർഷകത്തിൽ മലബാറിലെ ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച ഭാവോജ്ജ്വലമായ വിവരണം ഏപ്രിൽ 14 ൻ്റെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചിരുന്നു. നിയമം ലംഘിച്ച് ഉപ്പുകുറുക്കാനുള്ള ഒരു സംഘത്തിൻ്റെ ലീഡർ കൃഷ്ണപിള്ളയായിരുന്നു.

ദേശീയതലത്തിൽ ഉപ്പ് സത്യാഗ്രഹം പ്രക്ഷുബ്ധമായ രാഷ്ടീയ സാഹചര്യം സൃഷ്ടിക്കുകയും ജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്തതോടെ കോഴിക്കോട്ടും ഉപ്പ് നിയമം ലംഘിക്കാനുള്ള തീരുമാനമുണ്ടായി. മെയ് 12ന് കെ കേളപ്പൻ, കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹിമാൻ, മാധവൻനായർ, ആർ വി ശർമ്മ, കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവരെല്ലാമടങ്ങിയ സത്യാഗ്രഹ വളണ്ടിയർ സംഘം അൽ അമീൻ ലോഡ്ജിൽ നിന്നും കടപ്പുറത്തേക്ക് മാർച്ച് ചെയ്തു. അംശി നാരായണപിള്ള എഴുതിയ മാർച്ചിങ്ങ് ഗാനം മനോഹരമായ ഈണത്തിലും ശബ്ദത്തിലും ചൊല്ലിക്കൊടുത്ത് ദേശീയ പതാകയും ഉയർത്തി പിടിച്ച് സഖാവ് കൃഷ്ണപിള്ള എല്ലാവരിലേക്കും ആവേശം പകർന്നു ... "വരിക വരിക സഹജരെ വലിയ സഹനസമര സമയമായി.... " 

ബ്രിട്ടീഷ് പൊലീസിൻ്റെ മൃഗീയ മർദ്ദനങ്ങളെ എതിരിട്ട് ഉപ്പ് കുറുക്കി. ദേശീയപതാക തട്ടിപ്പറിക്കാനുള്ള പോലീസ് ബലപ്രയോഗങ്ങളെ ഭീകര മർദ്ദനങ്ങളനുഭവിച്ചു പ്രതിരോധിച്ചു. ദേശീയപതാകയെ ഹൃദയത്തോട് ചേർത്തുപിടിച്ചു സംരക്ഷിച്ചു.

പതിമൂന്നാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷ്ണപിള്ളയുടെ ജീവിതം പ്രാരബ്ധ പൂർണവും അനാഥത്വം നിറഞ്ഞതുമായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ചായക്കടയിലും വർക്ക് ഷോപ്പിലും കയർ ഫാക്ടറിയിലും ജോലി ചെയ്യാൻ നിർബന്ധിതനായി. അലഹബാദിലേക്ക് തൊഴിൽ തേടിപ്പോയ അദ്ദേഹം അവിടെ ഹിന്ദി പഠിക്കുകയും സാഹിത്യ വിശാരദ് എടുക്കുകയും ചെയ്തു. അലഹബാദിലെ ജീവിതം തൊഴിലാളികളുടെ ദാരുണമായ ജീവിതസ്ഥിതിയെ കുറിച്ചും തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള അറിവും അനുഭവങ്ങളും നൽകി. കേരളത്തിലെത്തിയ അദ്ദേഹം ഹിന്ദി പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലാണ് ദേശീയ പ്രസ്ഥാനത്തിൻ്റെ ആഹ്വാനം കേട്ടു കോഴിക്കോട്ടെത്തുന്നതും നിസ്സഹകരണ നിയമലംഘന സമരങ്ങളുടെ നേതൃനിരയിലേക്ക് ഉയരുന്നതും. 1930 മുതൽ 1948 വരെ നീണ്ടു നിന്ന 18 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് മലയാളിയുടെ ജീവിതത്തെയും ആധുനിക കേരള നിർമിതിയെയും നിർണയിച്ച ജനനായകനായി അദ്ദേഹം മാറി. കോൺഗ്രസ്,കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റു രാഷ്ട്രീയത്തെ ചലനാത്മകമാക്കുകയും ബഹുജന രാഷ്ട്രീയശക്തിയുമാക്കി വളർത്തുകയും ചെയ്ത പ്രക്ഷോഭകാരിയും സംഘാടകനും നേതാവും സഖാവുമാണ് കൃഷ്ണപ്പിള്ള.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More