ശശിതരൂരിനെ വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്ന് ബിജെപി. ബിജെപിയുടെ വിദ്വേഷ ഭാഷണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്കാന് നേരിട്ട് സമിതിക്കുമുന്നില്‍ ഹാജരാകണമെന്ന് തരൂര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തരൂരിന്റെ നടപടി ഏകപക്ഷീയമാണെന്നും, സമിതി അംഗങ്ങളോടുപോലും ചര്‍ച്ചചെയ്യാതെ എടുത്ത തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടം 276 പ്രകാരം തരൂർ ഇല്ലാത്ത അധികാരം ആണ് ഉപയോഗിച്ചതെന്നാണ് ഇക്കാര്യത്തിലെ ബിജെപി പക്ഷം. സമിതിയിലെ പാർട്ടി പ്രതിനിധി നിഷികന്ത് ദുബേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയത്.
തരൂരിനോട് വിശദീകരണം വാങ്ങിയ ശേഷമാകും ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുക. എന്നാല്‍ ബിജെപി അംഗങ്ങള്‍ ഭൂരിപക്ഷമുള്ള സമിതിയില്‍നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.