ബീമാപള്ളിയില്‍ തീര്‍ഥാടക വിശ്രമകേന്ദ്രം; ശിലാസ്ഥാപനം നടത്തി

തിരുവനന്തപുരം: തീർഥാടകടൂറിസം വികസനത്തിന്റെ ഭാഗമായി പ്രശസ്തമായ ആരാധനാലയങ്ങളിലെല്ലാം പിൽഗ്രിം അമിനിറ്റി സെന്ററുകൾ നിർമിക്കുന്നത്തിന്റെ ഭാഗമായാണ് ബീമാപള്ളിയില്‍ ടൂറിസ്റ്റുകള്ക്കാ‍യുള്ള സെന്റര്‍ ആരംഭിക്കുന്നത്. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നത്.

വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വിനോദ സഞ്ചാര വകുപ്പ് ബീമാപള്ളി ജമാഅത്ത് കോമ്പൗണ്ടിൽ ഒരു വിശ്രമ കേന്ദ്രം മുൻപ് പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും, അത് നിലവിൽ ഇവിടെയെത്തുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ല എന്നതുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ കെട്ടിടം ഇതിനായി ഒരുക്കുന്നത്. രണ്ട് കോടി ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പുതിയ അമിനിറ്റി സെന്റർ പണിയുന്നത്. രണ്ട് നിലകളിൽ പണികഴിപ്പിക്കുന്ന ഈ അമിനിറ്റി സെന്ററിൽ തീർത്ഥാടകർക്കുള്ള ഇരിപ്പിടങ്ങൾ, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ലോബി സൗകര്യങ്ങൾ, താമസത്തിനുള്ള മുറികൾ, ഡോർമിറ്ററി, മറ്റിതര സൗകര്യങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടുള്ള പ്ലാനാണ്‌ തയാറാക്കിയിരിക്കുന്നത്.  പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More