ചിറ്റാർ മത്തായിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

പത്തനംതിട്ട ചിറ്റാർ സ്വദേശി പിപി മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവം സിബിഐ അന്വേഷിച്ചേക്കും. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. സിബഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. 

മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. സർക്കാർ നിലപാട് ഹർജി പരി​ഗണിക്കുമ്പോൾ കോടതിയെ അറിയിക്കും. കൂടാതെ ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ സർപ്പിച്ചു. കേസ് വീണ്ടും പരി​ഗണിക്കുമ്പോൾ സിബിഐ അന്വേഷണം സംബന്ധിച്ച് സർക്കാറിനോട് കോടതി നിലപാട് ആരായും.

ചിറ്റാറിൽ വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറ നശിപ്പിച്ച കേസിൽ പ്രതിയായ മത്തായി തെളിവെടുപ്പിനിടെ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു. മത്തായിയെ ആസൂത്രിതമായി കണറ്റിൽ തള്ളിയിട്ട് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.  മാലിന്യം വനത്തിൽ തള്ളിയതുമായി ബന്ധപ്പെട്ട് നേരത്തെയും മത്തായിയിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. 

മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനവകുപ്പ് ഉദ്യോ​ഗസ്ഥരെ നേരത്തെ  സസ്പെന്റ് ചെയ്തിരുന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാറിനെയും, സെക്ഷൻ ഓഫീസർ എകെ പ്രദീപ് കുമാറിനെയുമാണ് സസ്പെന്റ് ചെയ്തത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോ​ഗസ്ഥർക്ക് എതിരെ തന്നെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇവരാണ് ചട്ടവിരുദ്ധമായി മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് വനം വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജിഡി ഉൾപ്പെടെ ഉദ്യോ​ഗസ്ഥർ തിരിമറി നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. 

മത്തായിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പ്രകാരം  വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണം. മൃതദേഹത്തിൽ മർദ്ദനത്തിന്റേയോ ബാഹ്യ ഇടപെടലുകളുടേയോ ലക്ഷണമില്ലെന്നും റിപ്പോർട്ടിലുണ്ട്. തലയുടെ ഇടത് വശത്ത് ചതവുണ്ട്. കൂടാതെ കൈ മുട്ട് ഒടിഞ്ഞിട്ടുണ്ട്.  അതേസമയം പോസ്റ്റ്മോർ്ട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബന്ധുക്കൾ തള്ളി. മരണത്തിന് ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കൾ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More