മന്ത്രി കെടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തിയേക്കും. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം ഉണ്ടാവുക. വിദേശ നാണ്യച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രാലയമാകും അന്വേഷണം നടത്തുക. ഇതേ പരാതിയിൽ എൻഐഎയും ജലീലിനിതിരെ അന്വേഷണം നടത്തിയേക്കും.
യു എ ഇയിൽ നിന്ന് സഹായം സ്വീകരിച്ചതിന്റെ പേരിൽ നിരവധി പരാതികളാണ് ജലീലിനെതിരെ കേന്ദ്ര സർക്കാറിന് ലഭിച്ചത്. ഖുറാൻ വിതരണത്തിനായി സ്വീകരിച്ചതിന്റെ പേരിലും പരാതിയുണ്ടായിരുന്നു. യുഎഇയിൽ നിന്ന സാഹായം സ്വീകരിച്ചെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജലീൽ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നത്.