കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി

കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി. ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മരിച്ച 98 പേരില്‍ 93 പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധ പടരുന്നത് തടയാനായി സ്വീകരിച്ച നടപടികള്‍ വിജയം കണ്ട് തുടങ്ങിയതായി ചൈനീസ് അധികൃതർ വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 ശതമാനം പേര്‍ മാത്രമാണ് മരിക്കുന്നതെന്ന് WHO അറിയിച്ചു. കുട്ടികളില്‍ മരണനിരക്ക് കുറവാണെന്നും WHO അറിയിച്ചു.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാന്‍ യോക്കോഹാമ തീരത്ത് പിടിച്ചിട്ട  കപ്പലില്‍ നിന്ന്  പൗരന്മാരെ അമേരിക്ക ഒഴിപ്പിച്ചു. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 380 യാത്രക്കാരെ കാലിഫോര്‍ണിയയിലെ ട്രാവിസ്, ടെക്‌സസിലെ ലാക്ലന്‍ഡ് വ്യോമ ആസ്ഥാനങ്ങളിലെത്തിച്ചു. കപ്പലില്‍ 99 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതായി ജപ്പാന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ചവര്‍ 454 ആയി.

കപ്പലില്‍ കൊറോണ വൈറസ് ബാധിച്ച നാല് ഇന്ത്യക്കാരും അപകടനില തരണം ചെയ്തെന്ന് ജപ്പാൻ എംബസി ട്വിറ്ററില്‍ പറഞ്ഞു. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ എത്രയുംവേഗം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More