തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഈയാഴ്ച മുതല്‍ കായിക വിനേദ ക്ലാസുകള്‍ ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങും. ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കി. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മാനസികാരോഗ്യത്തിലേക്കും കായിക വിനോദങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയാണ് ‘ഫസ്റ്റ്ബെല്‍’ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലക്ഷ്യം വെയ്ക്കുന്നത് എന്ന് കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത് പറഞ്ഞു.
ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ ബദല്‍ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വാല്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ മാത്രമേ സെപ്റ്റംബര്‍ വരെ സംപ്രേഷണം നടത്തുകയുള്ളു. നിലവില്‍ എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡുകള്‍ രണ്ടാം വാല്യം പാഠപുസ്തകങ്ങളിലേതായതിനാല്‍ ഒക്ടോബറില്‍ ഇവ പുനഃസംപ്രേഷണം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കി വരുന്നുണ്ട് . ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഫസ്റ്റ്ബെല്ലില്‍ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഓണക്കാലത്തെ പരിപാടികള്‍ പ്രത്യേകമായി പ്രസിദ്ധീകരിക്കും.