ജയ്പൂര്‍: കോണ്‍ഗ്രസ്സിന്റെ ഇടക്കാല അധ്യക്ഷ പദവി വഹിക്കുന്ന സോണിയ ഗന്ധിയോട് അതൊഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ദൌര്ഭാഗ്യകരമായിപ്പോഴെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു. 23 നേതാക്കള്‍ ഇത്തരത്തില്‍ ആവശ്യമുന്നയിച്ചുകൊണ്ട് കത്ത് നല്‍കിയതായി വന്ന വാര്‍ത്ത അവിശ്വസനീയമാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം അദ്ധ്യക്ഷ പദവിയില്‍ തുടരില്ലെന്ന ഉറച്ച തീരുമാനമാണ് സോണിയ ഗന്ധിയ്ക്കുള്ളതെങ്കില് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകണ മെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
അതുകൊണ്ട് സോണിയ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരണമെന്ന അഭിപ്രായത്തിന് ശക്തിയേറി വരികയാണെന്നും രാജസ്ഥാന് മുഖ്യമന്ത്രി ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു