അതിര്‍ത്തി പ്രശ്നം: ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ആലോചിക്കേണ്ടി വരുമെന്ന് ജനറല്‍ റാവത്ത്

ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഉള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ - ചൈനീസ് സൈനികര്‍ തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. 

'ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക - നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അതും പരാജയപ്പെട്ടാല്‍ സൈനിക നടപടിയെകുറിച്ച് കാര്യമായി ആലോചിക്കേണ്ടി വരുമെന്നും ജനറല്‍ റാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചൈനീസ് അതിക്രമങ്ങളെ തൂടര്‍ന്ന് അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ സൈനിക നടപടിയിലൂടെ പരിഹരിക്കണമെന്ന തരത്തില്‍ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്. പാങ്കോംഗ് ത്സോയിലും ഗോഗ്ര പോസ്റ്റ് പ്രദേശത്തും സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള സൈനിക ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ജനറല്‍ റാവത്തിന്റെ പുതിയ പ്രസ്താവന.

കഴിഞ്ഞ ശനിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്‍എസ്എ അജിത് ദോവല്‍, ജനറല്‍ റാവത്ത്, മൂന്ന് സര്‍വീസ് മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More