പ്രാചീന താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യയുടെ ആസ്ട്രോസാറ്റ്

തീവ്രമായ അൾട്രാവയലറ്റ് രശ്മികള്‍ പുറത്തുവിടുന്ന കാലങ്ങൾ പഴക്കംചെന്ന താരാപഥങ്ങളിലൊന്ന് കണ്ടെത്തി. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരുടെ സംഘംമാണ് ഈ പുതിയ കണ്ടെത്തലിനു പിന്നില്‍. 

അഞ്ച് എക്സ്-റേ, അൾട്രാവയലറ്റ് ദൂരദർശിനികളുള്ള ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത്  ഉപഗ്രഹമായ ആസ്ട്രോസാറ്റ് ആണ് AUDFs01 എന്ന ഗാലക്സിയിൽ നിന്ന് തീവ്രമായ അൾട്രാവയലറ്റ് പ്രകാശം കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയാണിത്. 

ഈ  നിരീക്ഷണങ്ങൾ 2016 ഒക്ടോബറിൽ 28 മണിക്കൂറിലധികം നീണ്ടുനിന്നിരുന്നുവെന്നും, എന്നാൽ ഡാറ്റകള്‍ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്ത് വികിരണം യഥാർത്ഥത്തിൽ താരാപഥത്തിൽ നിന്നാണെന്ന് കണ്ടെത്താൻ രണ്ട് വർഷത്തോളമെടുത്തുവെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ആസ്ട്രോസാറ്റിന്റെ കണ്ടെത്തൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഒരുപക്ഷേ, ഇത് പലതിലേക്കുമുള്ള ഒരു തുടക്കമായേക്കാമെന്നും ഡോ. സാഹ പറഞ്ഞു. 

ഐയുസി‌എ‌എയിലെ ജ്യോതിശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കനക് സാഹ നയിച്ച  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുഎസ്എ, ജപ്പാൻ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സംഘത്തിൽ ഉൾപ്പെടുന്നു.

Contact the author

Science Desk

Recent Posts

Web Desk 8 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 8 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More