ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് ഉസൈൻ ബോൾട്ടിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ജമൈക്കയിലെ തന്റെ വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് ബോള്‍ട്ട് പറഞ്ഞു. ലോക റെക്കോർഡുകൾ സ്വന്തമാക്കിയ താരം കൊവിഡ് പോസിറ്റീവാണെന്ന് ജമൈക്ക ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.

കൊവിഡ് പരിശോധനയ്ക്ക് ശേഷം വിശ്രമിക്കുന്ന ഒരു വീഡിയോ ഉസൈൻ ബോൾട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേ സേഫ് മൈ പീപ്പിൾ എന്ന കുറിപ്പോടെയുള്ള വിഡിയോയിൽ അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും എന്നാൽ ഉത്തരവാദിത്തബോധമുള്ള പൗരൻ എന്ന നിലയിൽ സ്വയം ഐസൊലേഷനിൽ പോകുകയാണെന്നും ബോൾട്ട് പറഞ്ഞു. ഇതിന് തൊട്ടുപുറകേയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.  കഴിഞ്ഞ ആഴ്ച നടന്ന തന്റെ 34-ാം ജന്മദിനാഘോഷത്തിനു  ശേഷം ശനിയാഴ്ചയാണ് ബോൾട്ട് കൊവിഡ് ടെസ്റ്റ്‌ നടത്തിയത്. പ്രീമിയർ ലീഗ് താരം റഹീം സ്റ്റെർലിംഗും മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.

 സമൂഹമാധ്യമങ്ങള്‍ നിറയെ താരത്തിനായുള്ള ആരാധകരുടെ ആശംസകളാണ്. എന്നാൽ അതിനോടൊപ്പം തന്നെ അശ്രദ്ധയാണ് രോഗം വരാൻ കാരണം എന്ന കുറ്റപ്പെടുത്തലും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

More
More
Web Desk 1 year ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

More
More
Sports Desk 1 year ago
News

ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

More
More
News

ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

More
More
Web Desk 1 year ago
News

ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി

More
More
Web Desk 1 year ago
News

ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ

More
More