കൊവിഡ്-19; കോഴിക്കോട് ജില്ലയില്‍ ഓണഘോഷത്തിന് നിയന്ത്രണങ്ങള്‍

കൊവിഡ്-19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഓണഘോഷ പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലകലക്ടര്‍ ഉത്തരവിറക്കി. ജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ജില്ലയില്‍ നിബന്ധനകള്‍

  •  ഓണഘോഷങ്ങള്‍ കുടുംബങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം
  • സമൂഹ ഓണസദ്യ പൂക്കള മത്സരം തുടങ്ങിയ പരിപാടികള്‍ നിരോധിച്ചു
  • വാണിജ്യ സ്ഥാപനങ്ങളുടെ വിസ്തീര്‍ണ്ണം അനുവദീയമായ ആളുകളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണം.
  • വാണിജ്യ സ്ഥപനങ്ങളില്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ആറടി അകലം പാലിക്കണം
  • സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതാണ്,
  • വ്യാപാര സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല,
  • കടകളിലേ സിസി ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണം,
  • വ്യാപാര സ്ഥപനങ്ങളിലും ഹോട്ടലുകളിലും സോപ്പും സാനിറ്റെസറുകളും പ്രവേശന കാവാടത്തില്‍ തന്നെ സജ്ജീകരിക്കേണ്ടതാണ്.
  • സ്ഥാപന ഉടമകള്‍ മേല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും,

നിബദ്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ,മേധാവികളുടെയും,പൗരമാരുടെയും ഉത്തരവാദിത്തമാണെന്നും ഇവയുടെ ലംഘനം പൊതുജനാരോഗ്യ ദുരന്തത്തിലേക്ക് വഴിതെളിയ്ക്കുമെന്നും ജില്ല കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More