ഓണം: ഇന്നുമുതൽ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി 9 മണി വരെ തുറക്കാം

ഓണം പ്രമാണിച്ച് ഇന്നുമുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.

ഓണക്കാലത്ത്​ കച്ചവടം നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗൺ, ട്രോളിങ്​ നിരോധനം എന്നിവ മൂലം ഉണ്ടായ നഷ്​ടം കുറച്ചെങ്കിലും ഓണക്കാലത്ത് നികത്താം എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. 

അതേസമയം, കച്ചവട സ്ഥാപനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തുറക്കാൻ പാടുള്ളൂ. സാനിറ്റൈസറും ഹാൻഡ്‌ വാഷും കടകൾക്കു മുൻപിൽ ഒരുക്കണം. കടയിൽ വരുന്നവർ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം.

Contact the author

News Desk

Recent Posts

Web Desk 6 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More