കൊവിഡ് വാക്സിന്‍: മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വികസിപ്പിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിലേയും പൂനെയിലെ ആശുപത്രിയിലേയും ട്രയലില്‍ പങ്കെടുക്കുന്ന 6 പേര്‍ക്ക് ആദ്യ ഡോസ് ഇന്നു നല്‍കും.

ഇതിന്റെ ഭാഗമായി ട്രയല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മൂന്ന് സ്ത്രീകളുടെയും മൂന്ന് പുരുഷന്മാരുടയും ശരീര പരിശോധനകള്‍ ചൊവ്വാഴ്ച്ച നടത്തി. അവരുടെ ആര്‍ടി-പിസിആര്‍, ആന്റിബോഡി പരിശോധന റിപ്പോര്‍ട്ടുകള്‍ അനുകൂലമാണെങ്കില്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കും.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ ''കോവിഷീല്‍ഡ്'' എന്ന ബ്രാന്‍ഡ് നാമത്തിലാണ് അറിയപ്പെടുന്നത്. ആഗസ്ത് 3 ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മനുഷ്യരില്‍ 2, 3 ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 hour ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 5 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 7 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 2 days ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More