കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സോണിയ ഗാന്ധി

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ശതമാക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി രംഗത്ത്. ജിഎസ്ടി, ജെഇഇ - നീറ്റ് പരീക്ഷകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രധിരോധം ശക്തമാക്കാനാണ് നീക്കം. ഇതിന്‍റെ ഭാഗമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചേര്‍ന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയെ അതില്‍നിന്നും ഒഴിവാക്കി എന്നതും ശ്രദ്ധേയമാണ്.

പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. അതില്‍ ഒരു അഭിപ്രായ ഐക്യം ഉണ്ടാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ,  വിദ്യാർത്ഥികൾക്കും മധ്യവർഗത്തിനും വേണ്ടിയുള്ള  ശക്തമായ പോരാട്ടത്തിന്  പ്രതിപക്ഷത്തെ അണിനിരത്താനാണ് സോണിയ ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങൾ  സൂചിപ്പിക്കുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടുതവണ കത്തയച്ചിരുന്നു. എന്നാൽ, അടുത്ത മാസം ഷെഡ്യൂൾ ചെയ്ത ജെഇഇ, നീറ്റ് എന്നിവ മാറ്റിവയ്ക്കാനുള്ള തീരുമാനം സർക്കാർ ഇതുവരെ റദ്ദാക്കിയിട്ടില്ല. പൂർണ്ണ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്നാണ് തീരുമാനം. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 20 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More