സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം: അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോർട്ട് അഗ്നിശമനസേന ഇന്ന് സർക്കാരിന് സമർപ്പിക്കും.

ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഫോറൻസിക് പരിശോധനയും ഇന്നും തുടരും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇരു വിഭാഗങ്ങളും ശ്രമിക്കുന്നത്.

രണ്ടു വർഷം മുൻപ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദേശങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് അഗ്നിശമനസേന പറയുന്നു. അതേസമയം, ഇപ്പോൾ തീപ്പിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എ.സി. സ്ഥാപിക്കാൻ 2013-ൽ വയറിങ് നടത്തിയിരുന്നു. അതിനാൽ ഷോർട്ട്‌സർക്യൂട്ടിനു സാധ്യതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Contact the author

News Desk

Recent Posts

Web Desk 4 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 5 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 6 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 7 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 8 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 10 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More