ഓണച്ചന്തകള്‍ സജ്ജം; വിപണനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

ഓണ വിപണി ലക്ഷ്യമിട്ട്  കൃഷിവകുപ്പ് സംസ്ഥാനത്താകെ ആരംഭിക്കുന്ന 2000 നാടൻ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണികളിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷികവൃത്തിയും ജൈവ ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നത്. ഇതിന്റെ ഫലമാണ് 46000 ഹെക്ടർ കൃഷിഭൂമിയെന്നത് 96000 ഹെക്ടർ ആയി വർധിപ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന ഹോർട്ടികോർപ്പിന്റെ അഞ്ച് ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

വിപണികൾ ഇന്നു മുതൽ 30 വരെ പ്രവർത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1350, വി.എഫ്.പി.സി.കെയുടെ 150 ഹോർട്ടികോർപ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നും വിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന  പഴം-പച്ചക്കറികൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. കർഷകരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഉറപ്പാക്കുന്നു. 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും വിപണിയിൽ ലഭിക്കും.

ഇടുക്കി വട്ടവട-കാന്തല്ലൂരിൽ നിന്നുളള  പച്ചക്കറികൾ, മറയൂർ ശർക്കര, കാന്തല്ലൂർ,  വെളുത്തുളളി, കൃഷിവകുപ്പ് ഫാമിന്റെ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ എന്നിവയും വില്പനയ്ക്കുണ്ട്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ മുഖാന്തിരം ഓൺലൈനായും പച്ചക്കറി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ച് റസിഡൻസ് അസോസിയേഷനുകൾ മുഖേന വിപണനം ചെയ്യുന്ന സംവിധാനവും ഓണച്ചന്തകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക പച്ചക്കറികൾ, ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികൾ എന്നിവയ്ക്ക് പ്രത്യേകം ബോർഡുകൾ വിപണികളിൽ സ്ഥാപിച്ചിട്ടുണ്ട് പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടായിരിക്കും വിപണികൾ പ്രവർത്തിക്കുക. ആഴ്ചചന്തകളും, ഗ്രാമചന്തകളും, വഴിയോരകർഷക ചന്തകളും വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ്, കൃഷി അഡീഷണൽ ഡയറക്ടർ മധു ജോർജ്ജ് മത്തായി. അഡീഷണൽ ഡയറക്ടർ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Contact the author

News Desk

Recent Posts

Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More
Web Desk 10 hours ago
Keralam

കുറ്റസമ്മതം നടത്തിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദം മൂലം; ഷാരോണ്‍ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴിമാറ്റി

More
More
Web Desk 10 hours ago
Keralam

പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍; ആരും തിരിച്ചറിഞ്ഞില്ല

More
More
Web Desk 11 hours ago
Keralam

പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

More
More
Web Desk 12 hours ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

More
More
Web Desk 12 hours ago
Keralam

ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും ഹിമാചല്‍ ബിജെപിയെ തൂത്തെറിഞ്ഞു -സിപിഎം

More
More