ജെഇഇ, നീറ്റ് വന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍

ജെഇഇ, നീറ്റ് പരീക്ഷകൾക്ക് വൻ തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ. 13 കോടി രൂപയാണ്  തയ്യാറെടുപ്പിന്റെ ചലവ്. പത്ത് ലക്ഷം മാസ്കുകളും കയ്യുറകളും, 1,300 ഇൻഫ്രാറെഡ് തെർമോമീറ്റർ ഗണ്ണുകൾ, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, തുല്യ അളവിൽ അണുനാശിനി, 6,600 സ്പോഞ്ചുകൾ, 3,300 സ്പ്രേ ബോട്ടിലുകളും ക്ലീനിംഗ് സ്റ്റാഫുകളുമാണ് വിവിധ നഗരങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ദേശീയതലത്തിൽ നടത്തുന്ന പ്രധാന പ്രവേശന പരീക്ഷയാണ് ജെഇഇ. വിവിധ സംസ്ഥാന സർക്കാരുകൾ ആരോഗ്യപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടിയെങ്കിലും, ജെഇഇ (മെയിൻ), നീറ്റ് പരീക്ഷകളുമായി മുന്നോട്ട് പോകാൻ തന്നെയാണ്  കേന്ദ്രത്തിന്റെ തീരുമാനം. അല്ലാത്തപക്ഷം, ഒരു അധ്യയനവർഷം നഷ്‌ടപ്പെടുമെന്നും ഭാവിയിലെ അക്കാദമിക്  പ്രവേശനത്തെ ഇത് ബാധിക്കുമെന്നും കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടിരുന്നു.

എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്കായുള്ള ഓൺലൈൻ പരീക്ഷയായ ജെഇഇ (മെയിൻ) സെപ്റ്റംബർ 1 മുതൽ 6 വരെയും മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളുടെ പരീക്ഷയായ നീറ്റ് സെപ്റ്റംബർ 13 നും നടക്കും. ഏകദേശം 8.58 ലക്ഷം വിദ്യാർത്ഥികളാണ് ജെഇഇ (മെയിൻ)നായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 22 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More