ജി.എസ്.ടി കുടിശിക: സംസ്ഥാനത്തിന്റെ നിലപാട് ഏഴു ദിവസത്തിനകം അറിയിക്കും

ജി.എസ്.ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി കൗൺസിൽ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചർച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കാൻ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് കേരളം മുൻകൈയെടുക്കും. കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും. കേന്ദ്രധനമന്ത്രി രണ്ടു നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു.

എന്നാൽ ഇത് പൂർണമായി അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് യോഗത്തെ അറിയിച്ചു. തുടർന്നാണ് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കാൻ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരതുക കേന്ദ്രം വായ്പയെടുത്ത് നൽകുന്നതാണ് ഉചിതമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തിൽ അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More