ദളിത് ഹിംസയുടെ കാലത്ത് മഹാത്മാ അയ്യങ്കാളിയെ ഓർക്കുമ്പോൾ -കെ. ടി. കുഞ്ഞിക്കണ്ണന്‍

അയ്യൻകാളി ജയന്തി സ്മരണ ഇന്ത്യയുടെയും കേരളത്തിൻ്റെയും സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയ അധികാരമണ്ഡലങ്ങളിലും പിടിമുറുക്കിയിരിക്കുന്ന ജാതിവ്യവസ്ഥക്കും, വരേണ്യ മധ്യവർഗ്ഗ വിഭാഗങ്ങളുടെ പിൻബലത്തോടെ ശക്തി പ്രാപിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരായ പോരാട്ടങ്ങൾ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് നമ്മോട് ആവശ്യപ്പെടുന്നത്.

ഹിന്ദുത്വവും കോർപ്പറേറ്റു മൂലധനവും ചേർന്നു തീവ്രഗതിയിലാക്കിയിരിക്കുന്ന സ്വകാര്യവൽക്കരണ ഉദാരവൽക്കരണ നയങ്ങൾ സംവരണമുൾപ്പെടെയുള്ള അധസ്ഥിതരുടെ അവകാശങ്ങളും സാമൂഹ്യനീതിയെ ലക്ഷ്യം വെക്കുന്ന ഭരണഘടനാ മൂല്യങ്ങളും ഇല്ലാതാക്കുകയാണ്. തങ്ങൾക്ക് ലഭ്യമായ ദേശീയാധികാരത്തിൻ്റെ അഹന്തയിൽ സംഘപരിവാർ രാജ്യമെമ്പാടും ദളിതുകളെ വേട്ടയാടുന്നു. ഹിന്ദുത്വത്തെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന ദളിത്, ഇടതു ബുദ്ധിജീവികളെ രാജ്യദ്രോഹികളാക്കി ഭീകരവിരുദ്ധ നിയമങ്ങളുപയോഗിച്ച് ജയിലടക്കുന്നു. സവർണ്ണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുള്ള ഉത്സാഹത്തിലാണ്  സംഘികൾ.

ശുദ്ധാശുദ്ധങ്ങളുടേതായ ഒരു ധർമ്മശാസ്ത്രത്തിനും അതു സൃഷ്ടിച്ച മനുഷ്യത്വരഹിതമായ ജാതി സവർണ്ണാധിപത്യത്തിനുമെതിരായ വിപ്ലവകരമായ പോരാട്ടങ്ങളുടെ ചരിത്രമാണ് അയ്യൻകാളിയുടെ ജീവിതം. സ്വാതന്ത്ര്യം സമത്വം സാഹോദര്യം തുടങ്ങിയ ആശയങ്ങളാൽ പ്രചോദിതമായ കേരളീയ നവോത്ഥാന ചരിത്രത്തിൽ ഉജ്ജ്വലപ്രകാശം പരത്തിയവരിൽ പ്രമുഖനും പ്രധാനിയുമാണ് അയ്യൻകാളി. അധസ്ഥിതർക്ക് അറിവും തൊഴിലും സമ്പത്തും നിഷേധിച്ച, പട്ടിയും പൂച്ചയും നടന്നു പോകുന്ന വഴികളിലൂടെ ജാതിയിൽ താണവനായത് കൊണ്ട് മാത്രം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച അധികാര വ്യവസ്ഥക്കെതിരായ പോരാട്ടമാണ് ആ ജീവിതം. അധസ്ഥിതരായ മനുഷ്യരുടെ അറിവിനും അവസരത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ സമ്പന്ന സവർണ്ണാധികാരത്തെ വെല്ലുവിളിച്ച വിപ്ലവകാരി.

കേരളീയ സാഹചര്യത്തിൽ അയ്യൻകാളിയുടെ സ്മരണ നവോത്ഥാന മൂല്യങ്ങൾക്കെതിർ ദിശയിൽ വളർന്നു വരുന്ന പുനരുത്ഥാന ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും അതിൻ്റെ അടിത്തറയിൽ വളർന്നു വരുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ടീയത്തെയും സംബന്ധിച്ച തിരിച്ചറിവുകളിലേക്കും പ്രതിരോധങ്ങളിലേക്കും തിരിയാനാണ് ജനാധിപത്യവാദികളോട് ആവശ്യപ്പെടുന്നത്. മിത്തുകളെയും അന്ധവിശ്വാസങ്ങളെയും ഇതിഹാസ കഥകളെയുമെല്ലാം ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കുന്ന റിവൈവലിസ്റ്റുകളും ഉത്തരാധുനികരും നമ്മുടെ ബൗദ്ധിക ജീവിതത്തെ അശ്ശീലമാക്കി കൊണ്ടിരിക്കുകയാണ്. ജ്ഞാനോദയ മാനവികതയുടെയും നവോത്ഥാനത്തിൻ്റെയുംയുക്തികളെയും മൂല്യങ്ങളെയും നിരാകരിക്കുന്ന പുനരുത്ഥാന സംസ്കാരപഠനങ്ങളിലൂടെ വർണ്ണാശ്രമധർമ്മങ്ങൾക്കും വേദാധികാര സൂത്രങ്ങൾക്കും സമ്മതി നിർമ്മിച്ചെടുക്കുകയാണവർ.ഭാരതീയ വിചാര കേന്ദ്രങ്ങളിലുടെയുംശ്രൗത ശാസ്ത്ര പരിഷത്തുകളിലുടെയും അശ്ലീലകരമായ അനുഷ്ഠാനങ്ങളെയും യജ്ഞയാഗ സംസ്കാരങ്ങത്തെയും പുനരുജ്ജീവിപ്പിച്ചെടുത്ത് ജാതി ബ്രാഹ്മണ്യത്തിൻ്റേതായ സംസ്കൃത പാരമ്പര്യത്തെ ദേശീയ സംസ്കാരമായി അപനിർമ്മിച്ചെടുക്കുകയാണ്‌. 

അന്താരാഷ്ട്ര കോർപ്പറേഷനുകളും ചാരസംഘങ്ങളും ഫണ്ട് ചെയ്യുന്ന ഫൗണ്ടേഷനുകളും ഓറിയൻ്റലിസ്റ്റ് ചിന്താ കേന്ദ്രങ്ങളും ചേർന്നു വിന്യസിക്കുന്ന ഇത്തരം പുനരുജ്ജീവന ആശയങ്ങളും പ്രസ്ഥാനങ്ങളും പ്രതിസന്ധിയിലായ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയുടെ അതിജീവന ശ്രമങ്ങളുടെ സൃഷ്ടിക്കൂടിയാണ്. ചരിത്രത്തിലെ കാലഹരണപ്പെട്ട ശക്തികളെ ഉയർത്തിയെടുത്തും കൂട്ടുപിടിച്ചും മൂലധനശക്തികൾ നടത്തുന്ന ഫാസിസ്റ്റ് അധികാരപ്രയോഗങ്ങളിലാണ് ഇന്ത്യയിൽ ജാതി അടിച്ചമർത്തലും. ദളിത് ഹിംസകളും  ഭീഷണമായ മാനങ്ങളിൽ വ്യാപകമായി കൊണ്ടിരിക്കുന്നത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More