ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ പത്ത് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആറുപേർക്ക് അസുഖം ഭേദമായെന്നും, ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
അൻഡമാനീസ് ഗോത്ര സമൂഹത്തിൽ 50 പേർ മാത്രമാണ് അവശേഷിക്കുന്നത്. ദ്വീപ്സമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ അടുത്തിടെ ഗോത്രത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ സംഘത്തെ സ്ട്രെയിറ്റ് ദ്വീപിലേക്ക് അയച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും ആരോഗ്യം സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഗോത്രക്ഷേമ വകുപ്പ് വ്യക്തമാക്കി.
ഏകദേശം 4,00,000 ജനസംഖ്യയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇതുവരെ 2,268 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.