ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ രാജിവെച്ചേക്കും

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ രാജിവെക്കുമെന്ന് ദേശീയ മാധ്യമമായ എൻ‌എച്ച്‌കെയുടെ  റിപ്പോർട്ട്‌. ആരോ​ഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിക്ക് ഒരുങ്ങുന്നത്.  അബെയുടെ ആരോഗ്യ നിലയെ കുറിച്ചും ഭരണ കാലാവധിയെയും കുറിച്ചും നിരവിധി ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. വർഷങ്ങളായി അൾസറിന് ചികിത്സയിലാണ് ആബെ.  ഉപപ്രധാനമന്ത്രി  അസോയെ താൽക്കാലിക നേതാവായി തിരഞ്ഞെടുത്തേക്കും. ഒരേസമയം ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ അസോ അബെയുടെ മന്ത്രിസഭയിലെ പ്രമുഖനാണ്.  2008ൽ അസോ എൽ‌ഡി‌പി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രതിരോധമന്ത്രി ടാരോ കൊനോ, രാഷ്ട്രീയക്കാരനും വിശ്വസ്തനായ ലെഫ്റ്റനന്റുമായ യോഷിഹൈഡ് സുഗ,  പരിസ്ഥിതി മന്ത്രിയും മുൻ പ്രധാനമന്ത്രി ജുനിചിരോ കൊയിസുമിയുടെ മകനുമായ  ഷിൻജിറോ കൊയിസുമി, ആരോഗ്യമന്ത്രി കട്സുനോബു കറ്റോ, സാമ്പത്തിക മന്ത്രി യസുതോഷി നിഷിമുര, സീകോ നോഡ എന്നിവരും അബെക്ക് പിൻഗാമികളാകാൻ സാധ്യതയുണ്ട്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More