കൊറോണ: നാട്ടുകാരെ കൊണ്ടുപോരാന്‍ ഇന്ത്യന്‍ വിമാനം വീണ്ടും വുഹാനിലേക്ക്

ഡല്‍ഹി: കൊറോണ ആയിരങ്ങളുടെ ജീവന്‍ അപഹരിച്ച ചൈനയിലെ വുഹാനിലേക്ക് വീണ്ടും ഇന്ത്യന്‍ വിമാനം പറക്കുന്നു. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വ്യാഴാഴ്ച്ചയാണ് പ്രത്യേക വിമാനം വീണ്ടും വുഹാനിലേക്ക് പറക്കുന്നത്. സൈനിക വിമാനമായ സി-17 ആണ് പുറപ്പെടുന്നത്. കൊറോണ ബാധയില്‍പ്പെട്ടുഴലുന്ന ചൈനക്ക് ഇന്ത്യ, മെഡിക്കല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈറസ് നിയന്ത്രണ വിധേയമാക്കാനുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടുത്ത ആഴ്ച്ചയോടെ ചൈനയില്‍ എത്തിക്കും.

മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും തികയാത്തവിധം രോഗ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മെഡിക്കല്‍ സ്യൂട്ട്, മാസ്ക്, ഗ്ലൌസ് എന്നിവ ഇന്ത്യയില്‍ നിന്ന് പോകുന്ന വിമാനത്തില്‍ ചൈനയില്‍ എത്തിക്കും. ഇത് എത്രയും പെട്ടെന്ന് എത്തിക്കാനാണ് ശ്രമിക്കുന്നത് എന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി ചൈനയില്‍ നിന്നുള്ള സന്ദേശത്തെ തുടര്‍ന്നാണ്‌ ഇന്ത്യയുടെ നടപടി.

അതേസമയം, 26 രാജ്യങ്ങളില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച വരെ ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 71,430 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരുടെ എണ്ണത്തില്‍ കുറവുവന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നേരത്തെയുണ്ടായിരുന്ന 38 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിന്‍റെ കുറവ് വന്നതായാണ് കണക്ക്. ഇതിനിടെ ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ കൊറോണ ബാധിച്ച നാല് ഇന്ത്യാക്കാര്‍ അപകടനില തരണം ചെയ്തതായി എംബസി അധികൃതര്‍ അറിയിച്ചു.

Contact the author

News Desk

Recent Posts

National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More