ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 700 രൂപയുടെ ഓണക്കിറ്റ്‌

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

ലോക്ഡൗണിന്റെ പ്രാരംഭ ഘട്ടത്തില്‍ 1000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സപ്ലൈകോ വഴി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തൊഴില്‍പരമായ പ്രതിസന്ധി നേരിടുന്നതായും സ്വന്തമായി ജീവനോപാധി കണ്ടെത്താന്‍ കഴിയാത്ത അടിയന്തര സാഹചര്യം പരിഗണിച്ചാണ് രണ്ടാംഘട്ടമായും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഒരാള്‍ക്ക് 700 രൂപയുടെ ഭക്ഷ്യധാന്യ കിറ്റാണ് നല്‍കുന്നത്. ഇതിനായി 7 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഒരാള്‍ക്ക് 700 രൂപയുടെ ഭക്ഷ്യധാന്യ കിറ്റാണ് നല്‍കുന്നത്. ഇതിനായി 7 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി. സാമൂഹ്യനിതി വകുപ്പ് നല്‍കിയ ഐഡി കാര്‍ഡുള്ള, ഐഡി കാര്‍ഡിന് സ്‌ക്രീനിംഗ് പ്രക്രിയ പൂര്‍ത്തീകരിച്ച, ഐഡി കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച 1000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായിരിക്കും കിറ്റ് ലഭിക്കുക. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഭക്ഷണ കിറ്റുകള്‍ അതത് ജില്ലാതല ജസ്റ്റിസ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിതരണം ചെയ്യുന്നതിന് ജില്ലാതല സാമൂഹ്യനീതി ഓഫീസറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 7 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 8 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 8 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 10 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More