ഉണ്ട ഐജി ശ്രീജിത്ത്‌ അന്വേഷിക്കും

തിരുവനതപുരം: പൊലീസ് സേനയില്‍ നിന്ന് കാണാതായ വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം ഐജി  ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്. ക്രൈം ബ്രാഞ്ച് എസ്.പി. ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സിഎജി പുറത്തുവിട്ട കണക്കനുസരിച്ച് 12061 വെടിയുണ്ടകള്‍  കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐജി  ശ്രീജിത്തിന് അന്വേഷണ ചുമതല നല്കി‍ക്കൊണ്ട് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

തോക്കുകളും വെടിയുണ്ടകളും കാണാതായതിനു പുറമെ ഡിജിപി ക്കെതിരെ ശക്തമായ സാമ്പത്തിക ആരോപണങ്ങളും  സിഎജി പുറത്തുവിട്ടിട്ടുണ്ട്. ആരോപണങ്ങള്‍ തുടക്കത്തില്‍ സര്‍ക്കാറിനെ പ്രതിസന്ധിയില്‍ ആക്കിയെങ്കിലും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ  തോക്കുകള്‍ നിരത്തി വെച്ച്  ക്രൈം ബ്രാഞ്ച് ഐജി ടോമിന്‍.ജെ.തച്ചങ്കരി സിഎജി കണക്കുകളുടെ മുനയൊടിച്ചത് സര്‍ക്കാറിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. ഇതോടെ സിഎജി ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്‍റെ വിശ്വാസ്യതയിലും ഉദ്ദേശ ശുദ്ധിയിലും വലിയ ഇടിവ്  വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെടിയുണ്ട സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം സിഎജി പുറത്തുവിട്ട കാര്യങ്ങള്‍ക്കുമേല്‍  സിബിഐ അന്വേഷണം നടത്തണമെന്നാണ്  ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന  കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിന്‍റെ ആവശ്യം. പൊലീസ് സേനയിലെ അഴിമതി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നതിലെ യുക്തിയെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വെക്കാതെ  സിഎജി ചില കാര്യങ്ങള്‍ മാത്രം വാര്‍ത്താസമ്മേളനം നടത്തി വിളിച്ചു പറഞ്ഞതിലെ ഉദ്ദേശ ശുദ്ധി ചോദ്യം  ചെയത് പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിക്കാനാണ് സംസ്ഥാന  സര്‍ക്കാറിന്‍റെ ശ്രമം. ഒരു പടികൂടി കടന്ന്  സിഎജി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് ഐജി ടോമിന്‍.ജെ.തച്ചങ്കരി ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.           

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More