എല്ലാ ഭവനങ്ങളും സമൃദ്ധികൊണ്ടനുഗ്രഹീതമാകട്ടെ ! - ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഓണാശംസകൾ നേർന്നു.

ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ.  ഓണപ്പാട്ടിന്റെ ഈണവും സമ്പൽസമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വർഗീയാനന്ദം പകരട്ടെ. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാൻ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്‌നേഹത്തിന്റെയും ഉത്സവം കൂടിയാകട്ടെ നമ്മുടെ ഓണമെന്നും ഗവർണർ ആശംസിച്ചു.

മുഖ്യമന്ത്രിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നെന്ന് ആ സങ്കല്പം പറഞ്ഞുതരും. എല്ലാ മനുഷ്യരും ഒരുമയിൽ സമത്വത്തിൽ, സ്‌നേഹത്തിൽ, സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്ന് ആഗ്രഹിച്ച അതിനായി യ്തനിക്കുന്ന ആർക്കും അളവിൽ കവിഞ്ഞ പ്രചോദനം പകർന്നുതരുന്നതാണ് ആ സങ്കൽപ്പം

ഓണമുണ്ണുന്നതും ഒത്തുകൂടുന്നതും മലയാളികളുടെ ജീവിതത്തിൽ ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ്. ഓണത്തിൽ കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളിയുടെ ശീലം. ഈ വർഷം യാത്രകൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് ഓരോരുത്തർക്കും പ്രയാസമുണ്ടാക്കുന്ന അനുഭവമാണ്. കോവിഡ് സൃഷ്ടിച്ച പരിമിതികൾക്കും പ്രയാസങ്ങൾക്കും ഇടയിൽ ഓണത്തിന് സാധ്യമായ സഹായങ്ങൾ എത്തിക്കാനും ആനുകൂല്യങ്ങൾ നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാവിധ വേർതിരിവുകളും അതീതമായി സന്തോഷത്തോടെ എല്ലാമനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം.എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു - മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 6 hours ago
Keralam

രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെയുള്ള അതിക്രമം നേതൃത്വത്തിന്‍റെ അറിവോടെയല്ല - വി പി സാനു

More
More
Web Desk 8 hours ago
Keralam

അട്ടപ്പാടി മധു കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

More
More
Web Desk 9 hours ago
Keralam

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും - എം എ ബേബി

More
More