പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ

ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതുവഴി കോടതിയലക്ഷ്യക്കുറ്റം ആരോപിക്കപ്പെട്ട അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി. സെപ്റ്റംബർ 15ന് മുൻപ് പിഴയൊടുക്കണം. ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കുകയോ മൂന്നു വർഷത്തേക്ക് അഭിഭാഷകവൃത്തി അനുഷ്ഠിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. 

ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടത്.

പ്രശാന്തിനെ ശിക്ഷിക്കരുതെന്ന് അറ്റോണി ജനറൽ കെ. ക. വേണുഗോപാൽ ശക്തമായി വാദിച്ചിരുന്നു. ഒരു ഘട്ടത്തില്‍ തന്റെ ട്വീറ്റിനെ ന്യായീകരിച്ച് കോടതിയില്‍ സംസാരിച്ച ഭൂഷണോട് അത് തിരുത്തുന്നോ എന്ന് ആലോചിക്കാൻ കുറച്ചു ദിവസം സമയം അനുവദിക്കാം എന്നുവരെ കോടതി പറഞ്ഞതാണ്. എന്നാല്‍, ആലോചിച്ചുള്ള പ്രസ്താവനയാണെന്നും തിരുത്താൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More