ഒരു രൂപ പിഴയോടുക്കും - പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: സുപ്രീംകോടതിയുടെ വിജയം രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അക്കാരണംകൊണ്ടുതന്നെ ഒരു രൂപ പിഴ ഒടുക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയെ അവഹേളിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. തന്റെ കര്‍ത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്തതതെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിധി അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമാകും. ഉന്നതമായ ധര്മ്മങ്ങള്‍ നിര്‍വ്വഹിച്ച സുപ്രീം കോടതിയുടെ ചരിത്രത്തില്‍ നിന്ന് കോടതി വ്യതിചലിക്കുന്നു എന്നാ തോന്നല്‍ തന്നെ വേദനിപ്പിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. കോടതി അവഹേളനം തന്റെ ലക്ഷ്യമായിരുന്നില്ല. കോടതിയോടുള്ള ആദരവോടെ താന്‍ പിഴയോടുക്കും. തന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പിഴയൊടുക്കാനുള്ള പണം നല്‍കിയതായും അത് താന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ട്വിറ്റര്‍ പരാമര്‍ശത്തിലാണ് പ്രശാന്ത് ഭൂഷണെതിരെ പരമോന്നത കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More