തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ രണ്ടില ജോസ്. കെ.മാണി വിഭാഗത്തിന് അനുവദിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി. പാര്‍ട്ടിയുടെ പേരും ജോസ് വിഭാഗത്തിനു ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ വിധിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ജോസിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ ഇതിനോട് വിയോജിച്ചു.
കമ്മീഷനിലെ ഒരംഗം വിയോജനം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. അതേസമയം ആത്യന്തികമായി സത്യം വിജയിക്കുമെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിധിയെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കെ.എം മാണിയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിധിയെന്നും ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടിയിലെ സ്വാധീനത്തിനായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന പോര് മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കെ.എം മാണിയുടെ മരണത്തിനു മുന്‍പുതന്നെ ആരംഭിച്ച പാര്‍ട്ടിയിലെ പോര് മാണിയുടെ മരണത്തോടെ നേതൃ തര്‍ക്കമായി പരിണമിക്കുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ വിധി ജോസ് വിഭാഗത്തിനു നേട്ടമാകും. നിലവില്‍ യു ഡി എഫില്‍ നിന്നുന് ഇടഞ്ഞു നില്ക്കുന്ന ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫില്‍ ചേക്കേറാനുള്ള ശ്രമത്തിലാണ്.