ഇന്ത്യയുടെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞു

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020-21 ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. മാസക്കാലം രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഇത്രവലിയ ഇടിവിനു കാരണമായതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പറയുന്നു. കുറഞ്ഞത് നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ സമ്പദ്ഘടനക്ക് ഇത്രവലിയ ആഘാതമേല്‍ക്കുന്നത്.

മെയ് മാസത്തിൽ കേന്ദ്ര സര്‍ക്കാര്‍ 266 ബില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും ഉപഭോക്തൃ ആവശ്യവും ഉൽപാദനവും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. പണപ്പെരുപ്പം വർദ്ധിക്കുന്നതിനിടയിലും റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് ഗണ്യമായി കുറച്ചിരുന്നു. 

എന്നിട്ടും, രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവ് (ജിവിഎ) 22.8 ശതമാനവും ഉൽപ്പാദനം 39.3 ശതമാനവും ഖനനം 23.3 ശതമാനവും കുറഞ്ഞു. അതേസമയം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും തിളക്കമാർന്ന മുന്നേറ്റം പ്രക‌ടിപ്പിച്ച് പിടിച്ചുനിന്നു എന്നതും ശ്രദ്ധേയമാണ്.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More