ഹോങ്കോംഗില്‍ 70 ലക്ഷം പേരില്‍ കൊവിഡ് ടെസ്റ്റ്‌ നടത്തുന്നു‌

സാർവത്രിക കൊവിഡ് -19 പരിശോധനക്കൊരുങ്ങി ഹോങ്കോംഗ്. ചൈനയില്‍ നിന്നെത്തിയ മെഡിക്കൽ സ്റ്റാഫുകളുടെ സഹായത്തോടെയാണ് വോളണ്ടറി മാസ് ടെസ്റ്റിംഗ് നടത്തുന്നത്. കുറഞ്ഞത് 70 ലക്ഷം പേരെയെങ്കിലും ടെസ്റ്റ്‌ ചെയ്യാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍, പൌരന്മാരുടെ ഡിഎൻ‌എ സാമ്പിളുകൾ ശേഖരിക്കാൻ ഈ കൊവിഡ് ടെസ്റ്റ്‌ ദുരുപയോഗിച്ചേക്കാമെന്ന ആശങ്ക ഉന്നയിക്കുന്നവരും ഉണ്ട്.

അയ്യായിരത്തിൽ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് ഇതുവരെ ഹോങ്കോംഗില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ചെറിയ തരംഗങ്ങൾ ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് നിയന്ത്രണാതീതമായേക്കാം. ഇപ്പോള്‍ നടക്കുന്ന സാർവത്രിക പരിശോധനാ ശ്രമം വ്യാപനത്തിന്റെ കൃത്യമായ ചിത്രം നൽകുമെന്നും മഹാമാരിയെ പിടിച്ചുകെട്ടാന്‍ അത് ഉപകരിക്കുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഇതുവരെ അരലക്ഷത്തിലധികം പേര്‍ പരിശോധനക്ക് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഹോങ്കോങ്ങില്‍ ഏകദേശം 75 ലക്ഷത്തോളം താമസക്കാരാണ് ഉള്ളത്. നഗരത്തില്‍ 140 ലധികം കേന്ദ്രങ്ങളില്‍ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട, ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട, വുഹാനില്‍ നേരത്തെ ചൈന സാർവത്രിക കൊവിഡ് -19 പരിശോധന നടത്തിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More