പ്രണബ് മുഖര്‍ജിയ്ക്ക് വിട; സംസ്കാരം കൊവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം നടന്നു

ഡല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ ഡല്‍ഹി ലോദി റോഡിലെ ശ്മശാനത്തില്‍ നടന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംസ്കാര ചടങ്ങ് കൊവിഡ്‌ പ്രൊടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് നടന്നത്.

രാവിലെ രാജാജി മാര്‍ഗിലെ 10-ാം നമ്പര്‍ വസതിയില്‍ എത്തിച്ച മൃതദേഹത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കൊവിഡ്‌ പ്രോടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ആംബുലന്‍സ് വാനിലാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുവന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സംസ്കാരം നടന്നത് എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

തലയ്ക്ക് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍ രാഷ്ട്രപതി ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മരണപ്പെട്ടത്. മുന്‍ രാഷ്ട്രപതിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യം ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More