സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ഒരു ഘട്ടത്തിൽ പവന് 42000 രൂപയായിരുന്ന സ്വർണവിലയിൽ മൂന്നാഴ്ച കൊണ്ട് 4520 രൂപയുടെ കുറവാണ് ഉണ്ടായത്. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. 

ഒരുഘട്ടത്തിൽ ഔൺസിന് 2000 ഡോളറിന് മുകളിൽ സ്വർണവില ഉയർന്നിരുന്നു. യുഎസ് ഫെഡ് റിസർവിന്‍റെ തീരുമാനങ്ങളും വൻതോതിലുള്ള ലാഭമെടുപ്പും സ്വർണവിലയെ സാരമായി ബാധിച്ചു. ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് 1971 ഡോളര്‍ നിലവാരത്തിലാണ് നിലവില്‍ ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്.

റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം ആഗോള വിപണിയിൽ സ്വർണത്തിന്‍റെ മാറ്റ് കുറയാൻ കാരണമായിരുന്നു. ഇത് പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധി മറികടക്കാൻ അമേരിക്ക പ്രഖ്യാപിച്ച ഉത്തേജക പാക്കേജും സ്വർണവില ഇടിയാൻ കാരണമായി. ഇതോടെ സ്വർണത്തിന്‍റെ ഡിമാൻഡ് കുറയുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്തു.

Contact the author

Business Desk

Recent Posts

Web desk 3 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More