പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ; യെച്ചൂരിക്കെതിരായ കുറ്റപത്രം ഇടതുപക്ഷം സഭയിൽ ഉന്നയിക്കും.

പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും.   ഒക്ടോബര്‍ 1 വരെ ആയിരിക്കും സമ്മേളനം. സമ്മേളന കാലയളവിൽ 18 സിറ്റിം​ഗുകളാണുണ്ടാവുക.  രാവിലെ 9 ന് ലോക്സഭ ചേർന്ന് ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. രാജ്യസഭ ഉച്ചക്ക് 3 മണിക്ക് സമ്മേളിക്കും. വൈകീട്ട് ഏഴ്മണിയവരെയാകും രാജ്യസഭ ചേരുക. സഭ തുടർച്ചയായ ദിവസങ്ങളിൽ സമ്മേളിക്കും. ആഴ്ചയുടെ അവസാനം അവധിയുണ്ടാകില്ല. ഒക്ടോബർ 1 സഭ പിരിയും.

ചോദ്യോത്തരവേള ഒഴിവാക്കും.  ദിവസവും 4 മണിക്കൂർ നേരമാകും  ലോക്സഭയും രാജ്യസഭയും ചേരുക.  കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. സഭയുടെ ചേംബറിൽ നാല് വലിയ ഡിസ്പ്ലേ സ്‌ക്രീനുകൾ, നാല് ഗാലറികളിലായി ആറ് ചെറിയ സ്‌ക്രീനുകൾ, ഓഡിയോ കൺസോളുകൾ, അൾട്രാവയലറ്റ് ജെർമിസൈഡൽ റേഡിയേഷൻ, ഓഡിയോ-വിഷ്വൽ സിഗ്‌നലുകൾ കൈമാറുന്നതിനായി പ്രത്യേക കേബിളുകൾ, പോളികാർബണേറ്റ് ഷീറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും.  കൂടാതെ നേരിട്ട് വിതരണം ചെയ്യേണ്ട പേപ്പറുടെ ഉപയോഗം പരിമിതിപ്പെടുത്തും.  സ്റ്റാൻഡിംഗ് കമ്മിറ്റി മീറ്റിംഗുകളിൽ, ഡിജിറ്റൽ പകർപ്പുകളും റിപ്പോർട്ടുകളുമായിരിക്കും ഉപയോഗിക്കുക. എം പിമാരെയും ഉദ്യോ​ഗസ്ഥരെയും കൊവിഡ് പരിശോധനക്ക് ശേഷമാകും സഭയിൽ പ്രവേശിപ്പിക്കുക.

മുൻരാഷ്ട്രപതിക്ക് ഇരുസഭകളും ആദരാഞ്ജലികൾ അർപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി കലാപക്കേസ് കുറ്റപത്രത്തില് ‍ഉൾപ്പെടുത്തിയ വിഷയം ഉടതുപക്ഷ അം​ഗങ്ങൾ ഇന്ന് സഭയിൽ ഉന്നയിക്കും. ബിനോയ് വിശ്വം, കെകെ രാ​ഗേഷ്,എംഎം ആരിഫ് തുടങ്ങിയവർ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.



Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 14 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 17 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More