സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചു. 6 വർഷം മുമ്പാണ് അരുൺ മിശ്ര സുപ്രീം കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റത്. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് മിശ്ര. മധ്യപ്രദേശ്, രാജസ്ഥാൻ പശ്ചിമ ബംഗാൾ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി സേവനം അനുഷഠിച്ചിട്ടുണ്ട്.
1999 ൽ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. രണ്ട് വർഷത്തിന് ശേഷം മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി. തുടർന്ന് രാജസ്ഥാൻ ഹൈക്കോടതയിൽ സേവനം അനുഷ്ഠിച്ചു. 2010ൽ രാജസ്ഥാൻ ഹൈക്കോടതിയിൽ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി. തുടർന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. കാൽ നൂറ്റാണ്ട് കാലത്തെ അഭിഭാഷക വൃത്തിക്ക് ശേഷമാണ് മിശ്ര പരമോന്നത നീതിപീഠത്തിൽ നിയമിതനായത്.
സുപ്രീം കോടതിയിൽ സുപ്രധാനമായ പല കേസുകളിലും മിശ്ര വിധി പ്രസ്താവിച്ചിട്ടുണ്ട്. മരട് ഫ്ലാറ്റ് പൊളിക്കൽ,യാക്കോബായ ഓർത്തഡോക്സ് തർക്കം തുടങ്ങിയ കേരളത്തില കേസുകളിൽ അരുൺ മിശ്രയാണ് വിധി പറഞ്ഞത്.