കൊവിഡ് വാക്സിൻ കണ്ടെത്താനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യുഎസ്

കൊവിഡ്-19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര സഹകരണ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് ട്രംപ്  ഭരണകൂടം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പോലുള്ള ബഹുരാഷ്ട്ര സംഘടനകളുടെ നിയന്ത്രണങ്ങളിൽ താല്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വൈറ്റ്‌ഹൌസ്‌ അറിയിച്ചു. 

ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തു പോകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഭരണകൂടം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വൈറസിനെ പരാജയപ്പെടുത്തുന്നതിനായി തങ്ങൾ അന്താരാഷ്ട്ര സഖ്യ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും, പക്ഷേ, അഴിമതി നിറഞ്ഞ, ചൈനീസ് സ്വാധീനത്തില്‍ അകപ്പെട്ട ലോകാരോഗ്യ സംഘടന പോലെയുള്ള  ബഹുരാഷ്ട്ര സംഘടനകളെ തങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയർ പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിന്‍ വിപണിയിൽ ലഭ്യമാകുന്നതിന് മുമ്പുള്ള അവസാന ഘട്ട പരീക്ഷണങ്ങളിലാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More