ഫസ്റ്റ്ബെൽ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കും

ഓണാവധിക്ക് ശേഷം ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ടൈം ടേബിൾ കൈറ്റ് വെബ് സൈറ്റിൽ (kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10:30 ന്  സംപ്രേഷണം ചെയ്യും.

‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകൾ ബദൽ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വോള്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ മാത്രമേ സെപ്തംബർവരെ സംപ്രേഷണം നടത്തുകയുള്ളൂ. നിലവിൽ എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡ്‌ രണ്ടാം വോള്യം പാഠപുസ്തകങ്ങളിലേതായതിനാൽ ഒക്ടോബറിൽ ഇവ പുനഃസംപ്രേഷണം ചെയ്യും.

ഇതുവരെ 1500 ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്‌തു കഴിഞ്ഞു. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനോദ ക്ലാസുകളും മാനസികാരോഗ്യ ക്ലാസുകളും ഈ ആഴ്ചതന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Contact the author

News Desk

Recent Posts

Web Desk 1 month ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 1 month ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 1 month ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More
Web Desk 3 months ago
Education

പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

More
More
Web Desk 4 months ago
Education

ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും പാസ്; സര്‍ക്കാര്‍ ഉത്തരവ്

More
More
Web Desk 5 months ago
Education

പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു

More
More