ആമസോണ്‍ മഴക്കാടുകള്‍ വീണ്ടും കത്തിത്തുടങ്ങി; ലോകം ആശങ്കയില്‍

ലോകത്തെ ഭീതിയിലാഴ്ത്തി ആമസോണില്‍ വീണ്ടും കാട്ടു തീ. ബ്രസീല്‍ പ്രസിടനറ് ജെയർ ബോൾസോനാരോയുടെ കാലാവധി കഴിയുമ്പോഴേക്കും രാജ്യത്തെ പാരിസ്ഥിതികനാശം പൂര്‍ണ്ണമാകുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. അതീവ സുരക്ഷിതമെന്ന് കരുതപ്പെടുന്ന വനങ്ങളിൽ നിന്നുപോലും വെളുത്തതും ചാരനിറത്തിലുള്ളതുമായ പുകയുടെ കൂറ്റൻ നിരകൾ ഉയർന്നുപൊങ്ങുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

സെലിബ്രിറ്റികളും ലോക നേതാക്കളുമടക്കം ലകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നുമുള്ള പരിസ്ഥിതി സ്നേഹികള്‍ ബോൾസോനാരോ ആമസോൺ വിഷയത്തിലെടുത്ത നിലപാടുകളെ അപലപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അഴിമതി  ആവർത്തിക്കാതിരിക്കാൻ വിദേശ നിക്ഷേപകരുടെയും സർക്കാരുകളുടെയും ബ്രസീലിയൻ ബിസിനസ്സ് നേതാക്കളുടെയും സമ്മർദത്തിന് ബ്രസീൽ സർക്കാർ വഴങ്ങുകയായിരുന്നു. പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത സൈനിക ദൗത്യത്തിന്റെ ഭാഗമായി മെയ് മാസത്തിൽ ആയിരക്കണക്കിന് സൈനികരെ ആമസോണില്‍ വിന്യസിച്ചതാണ്. എന്നാൽ, ശ്രമങ്ങളൊന്നും ഫലപ്രദമായില്ല എന്നാണ് ബ്രസീലിന്റെ ബഹിരാകാശ ഏജൻസിയായ ഇൻപെ ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റിൽ ആമസോണിൽ 7,600 ലധികം തീപിടുത്തങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മടങ്ങ്‌ കൂടുതലാണത്. 1998ലെ തീപ്പിടിത്തത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയും ഇതാണ്. 

കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള തീപിടുത്തത്തിൽ 8% മാത്രമേ കുറവുണ്ടായിട്ടുള്ളു എന്ന് ഗ്രീൻപീസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. വനനശീകരണ വിരുദ്ധ പ്രവർത്തനങ്ങളെല്ലാം നിർത്തലാക്കുമെന്ന് ബ്രസീലിലെ പരിസ്ഥിതി മന്ത്രി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചുവെങ്കിലും മരം മുറിയും ഖനനവും അനസ്യൂതം തുടരുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Environment

കോഴിക്കോടുള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

More
More
Environment Desk 1 month ago
Environment

ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്

More
More
Environment Desk 1 month ago
Environment

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

More
More
News Desk 1 month ago
Environment

ജോർജ്ജ്‌ ഫ്ലോയിഡിനെ കൊന്ന പോലീസുകാരന് ജാമ്യം

More
More
Environment Desk 1 month ago
Environment

ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യത: റിപ്പോര്‍ട്ട്‌

More
More
Web Desk 2 months ago
Environment

ടാസ്മാനിയയില്‍ കുടുങ്ങിയ തിമിംഗലള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു

More
More