ശ്രീലങ്കയ്ക്കു സമീപം എണ്ണക്കപ്പലിന് തീ പിടിച്ചു; ഇൻകോയിസിന്റെ സഹായം തേടി കേരളം

ശ്രീലങ്കയ്ക്കു സമീപം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ക്രൂഡ് കപ്പലിനു തീപിടിച്ചതിനെത്തുടർന്നു കേരളവും അതീവ ജാഗ്രതയില്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ന്യൂഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഒരു ഹെലികോപ്റ്ററും രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതായും തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയതായും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. 

ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 23 പേ​രി​ൽ ഒ​രാ​ളെ കാ​ണാ​താ​യി​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 19 പേ​ർ ലൈ​ഫ്​ ബോ​ട്ടി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യി ശ്രീ​ല​ങ്ക​ൻ നാ​വി​ക സേനയുടെ വക്താവ് അറിയിച്ചു. പ​രി​ക്കേ​റ്റ​യാ​ളെ നാ​വി​ക സേ​ന ക​ര​ക്കെ​ത്തി​ച്ചി​ട്ടു​ണ്ട്. 2 തവണ കപ്പലിൽ സ്ഫോടനമുണ്ടായി. ആദ്യ സ്ഫോടനത്തിനുശേഷം തീ നിയന്ത്രണവിധേയമായിക്കഴിഞ്ഞാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കപ്പലിൽ നിന്ന് എണ്ണച്ചോർച്ച ഉണ്ടായാൽ കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാൻ സംസ്ഥാന സർക്കാർ ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ (ഇൻകോയിസ്) സഹായംതേടി. മുൻകരുതൽ നടപടികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്. കപ്പലിൽ നിന്ന് എണ്ണച്ചോർച്ചയുണ്ടായാൽ ഒഴുക്കിന്റെയും കാറ്റിന്റെയും ഗതിക്കനുസരിച്ച് അധികം വൈകാതെ തന്നെ കേരള തീരംവരെ എത്തും. 600 കിലോമീറ്ററോളം കടൽത്തീരമുള്ളതിനാൽ കേരളത്തെയാകെ ഇത് ബാധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രമാണ് ഇന്‍കോയിസ്.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 14 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 15 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 15 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More