കേരളത്തില്‍ ഇനി നഗരങ്ങള്‍ ഉറങ്ങില്ല

തിരുവനന്തപുരം: ഇരുട്ടിന്‍റെ മറവില്‍ ഇനിയൊന്നും നടക്കില്ല. സംസ്ഥാനത്ത് ഇനി നഗരങ്ങള്‍ക്ക് ഉറക്കമുണ്ടാവില്ല. നഗരങ്ങളിലെ വെളിച്ചം അണയാതെ, ആള്‍ പെരുമാറ്റം നിലക്കാതെ നോക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നഗര മൂലകള്‍ ആദ്യം തിരുവനന്തപുരത്താണ് നടപ്പിലാക്കുക. 

സംസ്ഥാന മന്ത്രിസഭയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ആദ്യം തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത നഗര മൂലകളില്‍ 24  മണിക്കൂറും കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും, ഇതിന്‍റെ ഭാഗമായി ജനങ്ങളുടെ പോക്കുവരവിനും രാത്രികാലങ്ങള്‍ ചിലവഴിക്കാനും സുരക്ഷിത റോഡുകള്‍ ഒരുക്കും.

ഏറ്റവും സുരക്ഷിതമായ രീതിയില്‍ പദ്ധതി നടപ്പിലാകുന്നു എന്ന് ഉറപ്പു വരുത്താന്‍ പൊലീസ്, ടൂറിസം, തൊഴില്‍ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി രൂപീകരിക്കും. 2020-ഓടെ പദ്ധതി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. 

തിരുവനന്തപുരത്ത് നേരത്തെ ജനങ്ങളുടെ കൂട്ടായ്മകള്‍ക്ക് അവസരമൊരുക്കി വിഭാവനം ചെയ്ത മാനവീയം റോഡിന് നല്ല സ്വീകരണമാണ് ലഭിച്ചത്. പുതിയ പദ്ധതി ടൂറിസം മേഖലയില്‍ പുത്തന്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ  പ്രതീക്ഷ.   

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More