ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാനിയായ വിരന്‍ ഖന്നയാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. നേരത്തെ പ്രമുഖ നടി നടി രാഗിണി ദ്വിവേദിയേയും അറസ്റ്റ് ചെയ്തിരുന്നു.
വിരൻ ഖന്ന സിനിമാ നിർമാണക്കമ്പനിയും നടത്തുന്നുണ്ട്. ഡൽഹിയിലും ഇയാള്‍ നിശാ പാർട്ടികള്‍ നടത്തിയിട്ടുണ്ട്. ബെംഗളൂരു എക്സ്പാറ്റ്സ് ക്ലബ്ബ് തുടങ്ങിയത് ഇത്തരത്തിലുള്ള നിശാപാർട്ടികൾ നടത്താനാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്ന് എത്തിക്കുന്നതിനും ഉപയോഗിക്കുന്നതിനും വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജോയന്റ് പോലീസ് കമ്മിഷണർ സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗത്തിനായി നിശാപാർട്ടികൾ സംഘടിപ്പിക്കുന്നവരുണ്ട്. ഇവർ നടത്തുന്ന പാർട്ടിയിൽ സിനിമാതാരങ്ങളും ഉന്നതരുടെ മക്കളും എത്തും. വിദേശികള്‍ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.