കനത്ത മഴ: കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി; തലസ്ഥാനത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാ൪‍പ്പിച്ചു

തിരുവനന്തപുരം: കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറന്ന് അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിട്ടു. കേരള ഷോളയാർ ഡാമിൽ നിലവിലെ ജലനിരപ്പ് 2662 അടിയായതിനാലും തെക്ക്-കിഴക്ക് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തമിഴ്‌നാട്, വാൽപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമാണ് ഇടമലയാർ ഡാം റിസർച്ച് ആൻഡ് സേഫ്റ്റി ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ഡാം തുറക്കാൻ അനുമതി തേടിയത്.

അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തിയും ജില്ലാ കളക്ടർ ഉത്തരവിട്ടു. കേരള ഷോളയർ ഡാം തുറക്കുമ്പോൾ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ നിലവിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

പേട്ട വില്ലേജിൽ രണ്ടു കുടുംബങ്ങളേയും ചിറയിൻകീഴ് മൂന്നു കുടുംബങ്ങളേയുമാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി പൊഴി മുറിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. കടൽക്ഷോഭവും ശക്തമായ വേലിയേറ്റവും മൂലം ഇതിനു തടസം നേരിടുന്നുണ്ട്. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അടിയന്തര നടപടികൾക്കു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പൂർണ സജ്ജമാണെന്നും കളക്ടർ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More