ഹൈഷന്‍ കൊടുങ്കാറ്റ്; ദക്ഷിണ കൊറിയയില്‍ കനത്ത നാശം

ജപ്പാനിൽ വൻ നാശം വിതച്ച ഹൈഷൻ കൊടുങ്കാറ്റ് ദക്ഷിണ കൊറിയയിലേക്ക് കടന്നു. രണ്ടാമത്തെ വലിയ നഗരമായ ബുസാന് വടക്ക് ഉൽസാനിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. 300ലധികം വിമാനങ്ങൾ റദ്ദാക്കുകയും, ചില ട്രെയിൻ സർവീസുകൾ നിർത്തിവക്കുകയും ചെയ്തു. 

ചുഴലിക്കാറ്റ് കാരണം ജപ്പാനിലെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി. ഭയപ്പെട്ടിടത്തോളം കേടുപാടുകൾ ജപ്പാനിൽ  ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മുന്കരുതലിന്റെ ഭാഗമായി എട്ട് ലക്ഷത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചത്. കൊറിയയിലും വിവിധയിടങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായി. ജെജു, ജിയോങ്‌സാങ് പ്രവിശ്യകളില്‍ അതീവ ജാഗ്രതാ നിർദേശം നൽകി. 

കഴിഞ്ഞ ആഴ്ച കൊറിയൻ ഉപദ്വീപിലും  ജപ്പാനിലും ശക്തമായി വീശിയടിച്ച 'മെയ്‌സക്ക്' ചുഴലിക്കാറ്റും വന്‍ നാശം വിതച്ചിരുന്നു.

Contact the author

International Desk

Recent Posts

Web Desk 2 days ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 4 days ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More