തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മെട്രോ സർവീസുകൾ പുനരാരംഭിക്കും. കൊറോണ വൈറസിനെതിരെയുള്ള എല്ലാ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാണ് ട്രെയിനുകൾ ഓടിതുടങ്ങുക. ലക്ഷണമില്ലാത്ത ആളുകൾക്ക് മാത്രമേ ട്രെയിനുകളിൽ കയറാൻ അനുമതിയുള്ളൂ. കണ്ടെയ്നർ സോണുകളിലെ സ്റ്റേഷനുകൾ തുറക്കില്ല.
ദില്ലി, നോയിഡ, ചെന്നൈ, കൊച്ചി, ബെംഗളൂരു, മുംബൈ ലൈൻ -1, ജയ്പൂർ, ഹൈദരാബാദ്, മഹാ മെട്രോ (നാഗ്പൂർ), കൊൽക്കത്ത, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ മെട്രോകളുടെ അധികൃതർ തങ്ങളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഈ മാസം മെട്രോ പ്രവർത്തനം പുനരാരംഭിക്കില്ല. മെട്രോകളിലെ പണമിടപാടുകളും ടോക്കൺ സംവിധാനവും നിർത്തിവെച്ചു. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും തിരക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെ ആവൃത്തി നിയന്ത്രിക്കും.
യാത്രക്ക് മുന്പേ എല്ലാവരും അവരവരുടെ സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും താപ പരിശോധനക്ക് വിധേയരാകുകയും വേണം.