കങ്കണക്ക് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ: എന്തിനെന്ന് മഹുവ മൊയ്ത്ര

ബോളിവുഡ് നടി കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കങ്കണയുടെ പ്രതികരണങ്ങള്‍ വന്‍ വിവാദമായിരന്നു. മുബൈയെ പാക് അധിനിവേശ കശ്മീരിനോട് തുലനം ചെയ്തായിരുന്നു കങ്കണയുടെ പ്രതികരണം. അതിനെതിരെ മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേന ശക്തമായി രം​ഗത്തെത്തി. മുംബൈയിൽ എത്തിയാൽ വനിതകളെ വിട്ട് തല്ലിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്നാണ്‌ കങ്കണക്ക് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്.

'ബോളിവുഡിലെ 'ട്വിറ്ററാറ്റിക്ക്' എന്തിനാണ് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന്' മൊയ്ത്ര ചോദിക്കുന്നു. ഇന്ത്യയിലെ പോലീസ്-ജനസംഖ്യാ അനുപാതം ഒരു ലക്ഷത്തിന് വെറും 138  എന്ന തോതിലാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്നും അഞ്ചാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ വിഭവങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത് മിസ്റ്റർ ആഭ്യന്തരമന്ത്രി? എന്നും അവര്‍ ട്വീറ്റിലൂടെ ചോദിച്ചു. 

ഹിമാർചൽ പ്രദേശ് സർക്കാറിന്റെ ആവശ്യം പരി​ഗണിച്ചാണ് കങ്കണക്ക് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. നടിയുടെ പിതാവും സഹോദരിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഹിമാചൽ പ്രദേശിന്റെ അഭിമാനമായ നടിക്ക് സുരക്ഷയൊരുക്കേണ്ടത് രാജ്യത്തിന്റെ കടമായാണെന്ന് മുഖ്യമന്ത്രി ജയാറാം താക്കൂർ അഭിപ്രായപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
National Desk 21 hours ago
National

നടന്‍ അജിത്തിന്‍റെ പിതാവ് അന്തരിച്ചു

More
More
National Desk 22 hours ago
National

ഹിന്ദുത്വ ട്വീറ്റ്; നടന്‍ ചേതന്‍ കുമാറിന് ജാമ്യം

More
More
National Desk 22 hours ago
National

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തിരിച്ചയച്ച് ഗവര്‍ണര്‍; വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

More
More
National Desk 1 day ago
National

ഞാന്‍ ക്യാന്‍സര്‍ ബാധിതയാണ്, നിനക്കായി കാത്തിരിക്കുന്നു; സിദ്ദുവിന് പങ്കാളിയുടെ കത്ത്

More
More
Web Desk 1 day ago
National

ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

More
More