റഷ്യയിൽ കൊവിഡ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ ആരംഭിച്ചു

റഷ്യയിൽ കൊവിഡ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ ആരംഭിച്ചു. റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 എന്ന പേരിലുള്ള വാക്സിനാണ് നൽകുന്നത്.  ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അം​ഗീകാരം നൽകിയ രാജ്യമാണ് റഷ്യ. മോസ്കോ ന​ഗരത്തിലെ എല്ലാ ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ​കഴിഞ്ഞ മാസം നാണ് വാക്സിൻ ഔദ്യോ​ഗകമായി റഷ്യ റജിസ്റ്റർ ചെയ്തത്. 

ഗമലേയ നാഷ്ണൽ റിസർച്ച് സെന്റർ ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയും  റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ കുത്തിവെച്ചവരുടെ ശരീരത്തിൽ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ മാസം ആദ്യമാണ് റഷ്യൻ പ്രഡിഡന്റ് വ്ലാഡിമർ പുട്ടിൻ കൊവിഡ് വാക്സിൻ ഔദ്യോ​ഗികമായി പുറത്തിറക്കിയത്.തന്റെ മകൾക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തെന്നാണ് പുട്ടിൻ അറിയിച്ചത്. വീഡിയോ കോൺഫ്രൻസ് വഴിയാണ് പുട്ടിൻ വാക്സിൻ വികസിപ്പിച്ച കാര്യം അറിയിച്ചത്. റഷ്യൻ മന്ത്രിസഭയിലെ അം​ഗങ്ങളെയാണ് പുട്ടിൻ ഈ വിവരം ആദ്യം അറിയിച്ചത്. 

കോവിഡ് പ്രതിരോധത്തിന് എന്നെന്നും വാക്സിൻ ​ഗുണം ചെയ്യുമെന്നും പരിശോധനയിൽ വാക്സിൻ വിജയകരമാണെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ വികസിപ്പിക്കാൻ ശ്രമിച്ചവരെ പുട്ടിൻ അഭിനന്ദിച്ചു. ലോകത്തെ നിർണായകമായ സംഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ എടുത്ത തന്റെ മകൾ സുഖമായി ഇരിക്കുന്നെന്നും പുട്ടിൻ അവകാശപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More