നടി റിയ ചക്രബര്‍ത്തി അറസ്റ്റിൽ

നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മുൻ കാമുകിയും നടിയുമായ  റിയ ചക്രബര്‍ത്തി അറസ്റ്റിൽ. ലഹരി മരുന്നു ഉപയോ​ഗിച്ചതിനും കടത്തിയതിനും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയെ അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോ​ഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ  ഷ്വയ്ക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു. പത്ത് മണിക്കൂർ നേരമാണ്   ഷ്വയ്കിനെ ചോദ്യം ചെയ്തത്. 

റിയയുട മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ നേരത്തെ  റെയ്ഡ് നടത്തിയിരുന്നു.  സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റിയയുടെ മയക്കുമരുന്ന് ഉപയോ​ഗം, കടത്ത് എന്നിവ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ പരിശോധനയിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് എൻസിബി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

സുശാന്തിന്റെ പിതാവ് കെ കെ സിം​ഗ് റിയക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിം​ഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിം​ഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ  സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്. 

ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന്  ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രം​ഗത്ത് വരികയായിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More