ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന

ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി മെഹ്മൂദ് അലിയാണ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ നിയമം സംബന്ധിച്ച് തെലങ്കാന ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. നിയമം നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും  കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.  സി.എ.എ നടപ്പാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് നീതീഷ് കുമാർ നിലപാടുമാറ്റം വ്യക്തമാക്കിയത്.

പൗരത്വ നിയമ ഭേഗതി സംബന്ധിച്ച് പാർലമെന്‍റ് വീണ്ടും ചർച്ച ചെയ്യണമെന്നും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെ ന്‍റി പൗരത്വ ബില്ലിന് അനുകൂലമായാണ് നിതീഷ് കുമാറിന്‍റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് വോട്ടു ചെയ്തത്. എന്നാൽ പിന്നീട് നിയമത്തിനെതിരെ രാജ്യവ്യാപകമായി വളർന്ന പ്രക്ഷോഭമാണ് എൻ.ഡി.എ ഘടകകക്ഷി കൂടിയായ ജെ.ഡി.യു-വിനെയും നിതീഷ് കുമാറിനെയും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പാർലമെന്‍റില്‍ ബില്ലിന് അനുകൂലമായി വോട്ടുചെയ്ത വിവിധ എൻ.ഡി.എ ഘടകകക്ഷികൾ പിന്നീട് നിലപാട് മാറ്റിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 23 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More