അവിനാശി അപകടം; 19 മരണം, എല്ലാവരേയും നാട്ടിലെത്തിച്ചു

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാന്‍ ഇനി പറയുന്ന ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാം:

  • പാലക്കാട് ഡിപിഒ യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688 കെഎസ്ആർടിസി
  • കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910
  • കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891
  • തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194

മരിച്ചവരുടെ വിവരങ്ങൾ:

  1. ഗിരീഷ് (29) - എറണാകുളം - കെഎസ്ആർടിസി ജീവനക്കാരൻ
  2. ബൈജു (47) - അറക്കുന്നം - കെഎസ്ആർടിസി ജീവനക്കാരൻ
  3. രാഗേഷ് (35) - പാലക്കാട്
  4. ജിസ്മോൻ ഷാജു (24) - തുറവൂർ
  5. നസീഫ് മുഹമ്മദ് അലി (24) - തൃശ്ശൂര്‍
  6. ഐശ്വര്യ (28) - (W/O അശ്വിൻ)
  7. ഇഗ്നി റാഫേൽ (39) - തൃശ്ശൂർ
  8. ഹനീഷ് (25) - തൃശ്ശൂർ (s/o മണികണ്ഠൻ)
  9. ശിവകുമാർ (35) - ഒറ്റപ്പാലം
  10. റോസ്ലി (W/O ജോൺ) - പാലക്കാട്
  11. കിരൺ കുമാർ (33) - 

ലോറി എറണാകുളം സ്വദേശിയുടേത്

കണ്ടെയ്നർ ലോറി എറണാകുളം കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസില്‍ കീഴടങ്ങി. വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്.

അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്

  1. ജെമിൻ ജോർജ് ജോസ് (എറണാകുളം)
  2. അലൻ ചാൾസ് (എറണാകുളം)
  3. ശ്രീലക്ഷ്മി മേനോൻ (തൃശൂർ)
  4. കരിഷ്മ കെ. (എറണാകുളം)
  5. വിനോദ് (തൃശൂർ)
  6. ഡമൻസി റബേറ (എറണാകുളം)
  7. അജയ് സന്തോഷ് (അങ്കമാലി)
  8. ക്രിസ്റ്റോ ചിറക്കേകാരൻ (എറണാകുളം)

തുടർനടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി. ബസിലെ 48 സീറ്റും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അവിനാശി, തിരുപ്പൂര്‍ ആശുപത്രികളില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടക്കും. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. 25 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ് എന്നാണ് ലഭിക്കുന്ന വിവരം എന്ന് മന്ത്രി പറഞ്ഞു.

തമിഴ്‌നാട് അവിനാശിയിലുണ്ടായ കെഎസ്ആർടിസി അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂർ - തിരുപ്പൂർ ജില്ലകളുടെ അതിർത്തിമേഖലയായ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More