കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിനു കോടതി സ്റ്റേ

ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു. മുംബൈ ഹൈക്കോടതിയുടേതാണ് നടപടി. ഓഫീസ് പൊളിക്കുന്നതിന് എതിരെ കങ്കണ നൽകിയ ഹർജിയിലാണ് കോടതി ഇടപെൽ. ഹർജിയിൽ അടിയന്തരമായി ഇടപെട്ടാണ് കോടതി പൊളിക്കൽ സ്റ്റേ ചെയ്തത്.

മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇന്ന് രാവിലെയാണ് കെട്ടിടം പൊളിക്കാൻ ആരംഭിച്ചത്. ഇതിനിടെയാണ് പൊളിക്കൽ പ്രവൃത്തികൾ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്. കെട്ടിടം അനധികൃതമാണെന്നും 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്നും കാണിച്ച് ഇന്നലെ രാവിലെയാണ് മുൻസിപ്പൽ കോർപ്പറേഷൻ കങ്കണക്ക് നോട്ടീസ് നൽകിയത്. അനുവദിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.

മുൻസിപ്പൽ കോർപ്പറേഷന്റെ നടപടിക്കെതിരെ കങ്കണ റനൗട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ബാബർ രാമജന്മഭൂമി തകർത്തതിന് സമാനമായ നടപടിയെന്നാണ് കങ്കണ പ്രതികരിച്ചത്.  കെട്ടിടം പൊളിക്കുന്ന ചിത്രം നടി സമൂഹ മാധ്യമങ്ങലൂടെ പങ്കുവെച്ചു,m

മുംബൈ ന​ഗരത്തിനെതിരായ കങ്കണയുടെ പ്രസ്താവന വിവാദം കത്തിനിൽക്കെയാണ് കെട്ടിടം പൊളിക്കാൻ ബിഎംസി നോട്ടീസ് നൽകിയത്. മയക്കുമരുന്നു ഉപയോ​ഗിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.  അതേസമയം ആരോപണം തെളിയിച്ചാൽ മുംബൈയിൽ പിന്നീട് പ്രവേശിക്കില്ലെന്ന് കങ്കണ പ്രതികരിച്ചു. 

അതേസമയം കങ്കണ റനൗട്ട് ഇന്ന് മുംബൈയിൽ എത്തും. ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീ​ഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ ​കങ്കണ ഇന്ന് രാവിലെയാണ് ചണ്ഡീ​ഗഡിൽ എത്തിയത്. ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ വൈ പ്ലസ് കാറ്റ​ഗറി സുരക്ഷയുമായാണ് കങ്കണ വിമാനം ഇറങ്ങുക. 12 അം​ഗ സുരക്ഷാ ഭടന്മാരാണ് കങ്കണയെ അനു​ഗമിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് കങ്കണയെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ മഹിള വിഭാ​ഗം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കങ്കണയെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി രം​ഗത്തെത്തി. കങ്കണക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അതാവ്ളെ പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 10 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 11 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More